രഞ്ജൻ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും; പേര് ശുപാർശ ചെയ്തു

  • 10
    Shares

സുപ്രീം കോടതി അടുത്ത ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയിയെ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശുപാർശ ചെയ്തു. പേര് നിയമ മന്ത്രാലയത്തിന് കൈമാറും. ഒക്ടോബർ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്.

അടുത്ത ചീഫ് ജസ്റ്റിസ് ആരായിരിക്കണമെന്ന് ദീപക് മിശ്രയോട് കേന്ദ്രസർക്കാർ അഭിപ്രായം തേടിയിരുന്നു. ഇതേ തുടർന്നാണ് രഞ്ജൻ ഗോഗോയിയുടെ പേര് ദീപക് മിശ്ര നിർദേശിച്ചത്

ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി നിർത്തിവെച്ച് വാർത്താ സമ്മേളനം നടത്തിയ നാല് ജസ്റ്റിസുമാരിൽ ഒരാളാണ് രഞ്ജൻ ഗോഗോയി. കെ എം ജോസഫിനെ സുപ്രീം കോടതിയിൽ ജസ്റ്റിസായി നിയമിക്കുന്ന കാര്യത്തിൽ തടസ്സം വരുത്തിയ കേന്ദ്രസർക്കാരിനെതിരെ രഞ്ജൻ ഗോഗോയി നിലപാട് എടുത്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *