ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചു; യുവതി ഒളിവിൽ

  • 11
    Shares

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പതിമൂന്നു വയസ്സുകാരന്റെ ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചതിന് യുവതിക്കെതിരെ കേസ്. വിവാഹിതയും അയൽക്കാരിയുമായ യുവതി കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി.

ഉത്തർപ്രദേശിലെ ചപ്രോലയിലാണ് സംഭവം. വെള്ളിയാഴ്ച വീട്ടിൽ ഒറ്റക്കായിരുന്ന യുവതി കുട്ടിയെ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടി കൊണ്ടുപോകുകയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. കുട്ടി വിസമ്മതം പ്രകടിപ്പിച്ചതോടെ പ്രകോപിതയായ യുവതി ചട്ടുകം ചൂടാക്കി കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പരാതി നൽകാൻ ഇത്രയും വൈകിയതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *