അഭിഭാഷകക്ക് നേരെ പീഡനശ്രമം; മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തു
അഭിഭാഷകക്ക് നേരെ പീഡനശ്രമം നടത്തിയ മജിസ്ട്രേറ്റിനെ പ്രാഥമിക അന്വേഷണത്തിന് ശേഷം സസ്പെൻഡ് ചെയ്തു. സത്യമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ രാജവേലുവിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പൽ ഡിസിട്രിക്ട് ജഡ്ജി എൻ ഉമാ മഹേശ്വരിയാണ് ആർ രാജവേലുവിനെതിരെ നടപടിയെടുത്തത്.
തന്നെ രാജവേലു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായാണ് അഭിഭാഷക പരാതി നൽകിയത്. തെളിവുകളും മജിസ്ട്രേറ്റിന് എതിരായിരുന്നു. കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ജഡ്ജി അറിയിച്ചു