ശിക്ഷാ വിധി കേട്ട പീഡനക്കേസ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി

  • 18
    Shares

പീഡനക്കേസിലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. മധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്. ശിക്ഷാ വിധി കേട്ടതിന് പിന്നാലെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു

സംഭവത്തിൽ പുലിവാല് പിടിച്ചത് പോലീസാണ്. ജഡ്ജി വിധി പറയുന്നതിനിടെ ഓടിയ പ്രതിയെ തപ്പി നടക്കുകയാണ് പോലീസ് ഇപ്പോൾ. 10 വർഷം തടവും 7,000 രൂപ പിഴയുമാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

പ്രതി ഇറങ്ങി ഓടിയതിന് പിന്നാലെ കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. പ്രതിയെ കോടതിയിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ ഒരുക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസ് പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *