എഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം: മധ്യപ്രദേശിൽ പ്രക്ഷോഭം കത്തുന്നു

  • 17
    Shares

ഏഴ് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ മധ്യപ്രദേശിൽ പ്രക്ഷോഭങ്ങൾ വർധിക്കുന്നു. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സമരവുമായി തെരുവിലേക്കിറങ്ങി.
സംഭവത്തിൽ ശിവരാജ് ചൗഹാൻ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമരത്തിന് ഇറങ്ങിയിരിക്കുന്നത്

ശിക്ഷ നടപ്പാക്കുന്നതിന് പ്രതികളെ തങ്ങൾക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകൾ ശനിയാഴ്ച മൺഡേശ്വറിയിൽ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി. സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വലിയ ഭീഷണി നേരിടുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു

കുട്ടിക്ക് നേരെയുണ്ടായ സംഭവം ഞെട്ടിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. എന്നാൽ സംഭവത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ബിജെപി ആരോപിച്ചു

കുട്ടിയെ സന്ദര്‍ശിച്ച ബിജെപി എംപിയോട് നന്ദി പറയണമെന്ന് ബിജെപി നിര്‍ദേശിച്ച് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഇതിന് ശേഷം കുട്ടിയുടെ കഴുത്തറുക്കുകയും ചെയ്തു. സംഭവത്തില്‍ ആസിഫ്, ഇര്‍ഫാന്‍ എന്നി രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്‌

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *