ബലാത്സംഗക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ

വിദ്യാർഥിനിയുടെ ബലാത്സംഗ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിൽ നിന്നുള്ള നിയമവിദ്യാർഥിനിയാണ് ചിന്മയാനന്ദിനെതിരെ പരാതി നൽകിയത്.

അറസ്റ്റ് ഭയന്ന് ചിന്മയാനന്ദ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ചിന്മയാനന്ദിനെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഒരു വർഷത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി. ഇത് സാധൂകരിക്കുന്ന 43 വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പെൺകുട്ടി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *