റാഫേൽ കരാറിൽ സഭയെ തെറ്റിദ്ധരിപ്പിച്ചു; മോദിക്കെതിരെ അവകാശലംഘനത്തിന് കോൺഗ്രസ് നോട്ടീസ് നൽകും

  • 12
    Shares

റാഫേൽ കരാറുമായി ബന്ധപ്പെട്ട് ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി നിർമല സീതാരാമനും എതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. ഇതുസംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് നേതൃത്വത്തിൽ തുടരുകയാണ്

മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചക്കിടെയാണ് റാഫേൽ കരാർ സംബന്ധിച്ച അഴിമതി ആരോപണവും മറുപടിയും ലോക്‌സഭ കണ്ടത്. വലിയ വിവാദങ്ങൾക്കും ഇത് വഴിവെച്ചിരുന്നു. റാഫേൽ ഇടപാടിലെ കുറവുകൾക്ക് പിന്നിൽ യുപിഎ സർക്കാരും അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായിരുന്നുവെന്നാണ് ബിജെപി നേതാക്കൾ ആരോപിച്ചത്.

ഇടപാടുമായി ബന്ധപ്പെട്ട് 2008ൽ കരാർ ഒപ്പുവെച്ചപ്പോൾ പോർ വിമാനങ്ങളുടെ വില പുറത്തുവിടരുതെന്ന മാനദണ്ഡമില്ലായിരുന്നുവെന്ന് എ കെ ആന്റണി പ്രതികരിച്ചു. ആകെ 54,000 കോടിക്ക് 126 റാഫേൽ പോർവിമാനങ്ങളും സാങ്കേതിക വിദ്യയും ഇന്ത്യയിൽ എത്തിക്കാനായിരുന്നു യുപിഎ സർക്കാരിന്റെ കാലത്ത് ആലോചിച്ചത്. എന്നാൽ ചർച്ച കരാറിലെത്തിയില്ല

മോദി അധികാരത്തിലെത്തിയ ശേഷം ഫ്രാൻസ് സന്ദർശിച്ചപ്പോഴാണ് കരാർ വീണ്ടും ചർച്ചയായതും കരാറിൽ ഒപ്പുവെച്ചതും. എന്നാൽ മോദി സർക്കാർ ഒപ്പുവെച്ച കരാറിൽ യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് വന്നു. 126 ൽ നിന്ന് 36 എന്ന നിലയിലേക്ക് വിമാനങ്ങളുടെ എണ്ണം താഴുകയും ചെയ്തു. കൂടാതെ ഫ്രാൻസിൽ തന്നെ നിർമിക്കാനും സാങ്കേതിക വിദ്യ കൈമാറേണ്ടതില്ലെന്നും തീരുമാനിച്ചു. എന്നിട്ടും വിലയിൽ വലിയ കുറവും വന്നിരുന്നില്ല. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *