റഫാൽ ഇടപാട്: വ്യോമസേനാ ഉദ്യോഗസ്ഥൻ ഉടൻ കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി

Loading...
  • 11
    Shares

റഫാൽ വിമാന ഇടപാടിൽ ഉൾപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥർ ഉടൻ കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി. വിമാനങ്ങളുടെ സാങ്കേതിക വശങ്ങൾ വിശദീകരിക്കാൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിക്കാമെന്ന അറ്റോർണി ജനറലിന്റെ വാദം സുപ്രീം കോടതി തള്ളി. വ്യോമസേനാ ഉദ്യോഗസ്ഥർ ഉടൻ കോടതിയിൽ എത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

റഫാൽ വിമാനങ്ങളുടെ വിലയിൽ ഇപ്പോൾ ചർച്ച വേണ്ട. വില പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നും കോടതി പറഞ്ഞു. മുഴുവൻ നടപടിക്രമങ്ങളും തെറ്റിച്ചാണ് റഫാൽ ഇടപാട് നടന്നതെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഇടപാടിന്റെ സാങ്കേതിക വശങ്ങളിലേക്ക് കോടതി കടന്നത്. വ്യോമസേനാ ഉന്നതോദ്യോഗസ്ഥൻ ഹാജരായി വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഹാജരാക്കാണെന്ന് എജി പറഞ്ഞത് ഇത് കോടതി തള്ളുകയായിരുന്നു.

ഇന്ന് തന്നെ വ്യോമസേനാ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി നിലപാട് എടുത്തു. ഇതോടെ എത്രയും വേഗം ഹാജരാക്കാമെന്ന് അറ്റോർണി ജനറൽ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *