റഫാൽ കരാർ: ഹർജികളിൽ വിധി പറയാൻ മാറ്റിവെച്ചു; വ്യോമസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി

  • 3
    Shares

റഫാൽ യുദ്ധവിമാന ഇടപാടിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസുമാരായ എസ് കൗൾ, കെ എം ജോസഫ് എന്നിവർ അംഗങ്ങളായിരുന്നു. ഇന്ന് ഹർജിക്കാരുടെ വാദം മൂന്നര മണിക്കൂറിലേറെ സമയം നീണ്ടുനിന്നു

റഫാൽ വിമാനങ്ങളുടെ സാങ്കേതിക വശങ്ങൾ വിശദീകരിക്കുന്നതിനായി വ്യോമസേനാ ഉപമേധാവി എയർ വൈസ് മാർഷൻ ടി ചലപതിയെ സുപ്രീം കോടതി വിളിച്ചുവരുത്തി. വ്യോമസേനക്ക് വേണ്ട ആധുനിക വിമാനമാണ് റഫാൽ എന്ന് ടി ചലപതി കോടതിയിൽ പറഞ്ഞു.

വ്യോമസേന പുതിയതായി സ്വന്തമാക്കിയ പ്രതിരോധ സംവിധാനങ്ങൾ ഏതൊക്കെയാണെന്നും ഇന്ത്യയിൽ നിർമിച്ച ഏറ്റവും പുതിയ വിമാനം ഏതാണെന്നും കോടതി ഇവരോട് ചോദിച്ചു. ദദ്ദോസ്‌കക് വേണ്ടി തദ്ദേശ പങ്കാളിയെ തെരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ലെന്ന് അറ്റോർണി ജനറൽ കോടതിക്ക് മുമ്പാകെ വ്യക്തമാ്കി.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *