ഒളിച്ചുകളിച്ച് മോദി സർക്കാർ; റഫാൽ വിമാനങ്ങളുടെ വില വെളിപ്പെടുത്താനാകില്ല

  • 15
    Shares

റഫാൽ വിമാനങ്ങളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസർക്കാർ. വില പൂർണമായും വെളിപ്പെടുത്താനാകില്ല. അടിസ്ഥാന വില മാത്രമേ കോടതിക്കും നൽകാനാകുവെന്ന് കേന്ദ്രം അറിയിച്ചു.

വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുന്നതാകുമെന്നാണ് കേന്ദ്രം നൽകുന്ന വിചിത്ര വിശദീകരണം. ഇന്നലെ സുപ്രീം കോടതി കേന്ദ്രത്തോട് വിലയും ഇടപാടിൽ റിലയൻസിന്റെ പങ്കും വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു

മുദ്രവെച്ച കവറിൽ പത്ത് ദിവസത്തിനകം വിവരങ്ങൾ നൽകാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. വിവരങ്ങൾ നൽകാനാകില്ലെങ്കിൽ സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിരുന്നു. റഫാലിൽ ശതകോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴുള്ള ഒളിച്ചുകളി

 

Leave a Reply

Your email address will not be published. Required fields are marked *