റഫാൽ ഇടപാടിലെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു
റഫാൽ ഇടപാടിന്റെ വിവരങ്ങൾ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. വിലവിവരങ്ങൾ അടക്കമുള്ള വിശദാംശങ്ങളാണ് സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ചിരിക്കുന്നത്. പ്രതിരോധ നിർവഹണ നടപടിക്രമങ്ങളെല്ലാം പൂർണമായും അനുസരിച്ചാണ് കരാറെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
റഫാൽ യുദ്ധവിമാനങ്ങളുടെ വിലയും ഇടപാടിൽ റിലയൻസിന്റെ പങ്കും വ്യക്തമാക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം വിവരങ്ങൾ നൽകിയത്. ഹർജികൾ 14ാം തീയതി സുപ്രീം കോടതി പരിഗണിക്കും.