റാഫേൽ കരാറിനായി മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമ റിലയൻസ് നിർമിച്ചു; പുതിയ വെളിപ്പെടുത്തൽ കൂടി പുറത്ത്

Loading...
  • 7
    Shares

റാഫേൽ യുദ്ധവിമാന കരാറിനായി മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലാൻഡയുടെ കാമുകിയുടെ സിനിമാ നിർമാണത്തിന് റിലയൻസ് സാമ്പത്തിക സഹായം നൽകിയതായി ആരോപണം. റാഫേൽ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ഒലാൻഡയുടെ കാമുകി ജൂലി ഗായെയുടെ റൂഷ് ഇന്റർനാഷണനലും റിലയൻസ് എന്റർടെയ്ൻമെന്റും സിനിമാ നിർമാണത്തിന് ധാരണയായത്.

2016 ജനുവരിയിൽ റിപബ്ലിക് ദിനത്തിൽ മുഖ്യാതിതിയായി ഇന്ത്യയിലെത്തിയ ഫ്രാങ്കോ ഒലാൻഡയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ധാരണാപത്രം ഒപ്പിടുന്നതിന് രണ്ട് ദിവസം മുമ്പാണ് സിനിമാ നിർമാണത്തിന് കരാറായത്.

2016 ജനുവരി 24നാണ് ജൂലി ഗായെയുടെ റൂഷ് ഇന്റർനാഷണലുമായി റിലയൻസ് എന്റർടെയ്ൻമെന്റ് ഫ്രഞ്ച് സിനിമ നിർമിക്കാൻ കരാർ ഒപ്പിട്ടത്. രണ്ട് ദിവസം കഴിഞ്ഞ് ജനുവരി 26നാണ് 36 പോർവിമാനങ്ങൾ നിർമിക്കാൻ ധാരണാപത്രമായത്.

ടു ദി ടോപ്പ് എന്ന ചിത്രത്തിനാണ് റിലയൻസ് സാമ്പത്തിക സഹായം നൽകിയത്. 2017 ഡിസംബർ 20ന് ചിത്രം റിലീസ് ചെയ്തു. ഡസോട്ട് ഏവിയേഷൻ ചെയർമാനും അനിൽ അംബാനിയും ചേർന്ന് ഡെസോട്ട് എയ്‌റോ സ്‌പേസിന്റെ നിർമാണ പ്ലാന്റിന് നാഗ്പൂരിൽ ശിലയിട്ട് എട്ട് ആഴ്ചയായപ്പോഴാണ് സിനിമ റിലീസായത്. 59,000 കോടിയുടെ റാഫേൽ കരാർ തന്റെ കമ്പനിക്ക് ലഭിക്കാനുള്ള ലക്ഷ്യത്തോടെയാണ് അനിൽ അംബാനി ചിത്രം നിർമിച്ചതെന്നാണ് ആരോപണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *