മസൂദ് ജി എന്ന് വിശേഷിപ്പിച്ച രാഹുലിനെതിരെ ശബ്ദമുയർത്തിയ ബിജെപിക്കാർ ഇത് കേൾക്കു; ഹാഫിസ് സയ്യീദിനെ ഹാഫിസ് ജി എന്ന് വിളിക്കുന്ന കേന്ദ്രമന്ത്രിയുടെ വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു

  • 9
    Shares

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ മസൂദ് ജി എന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ വിശേഷിപ്പിച്ചത്് ബിജെപിക്കാർ വലിയ വിവാദമാക്കിയിരുന്നു. മസൂദ് അസറിനെ ജി കൂട്ടി വിളിച്ചതിലൂടെ കോൺഗ്രസ് അധ്യക്ഷനും ഭീകരവാദത്തോട് സ്‌നേഹമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് കോൺഗ്രസ്

കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദിന്റെ വീഡിയോ ആണ് കോൺഗ്രസ് പുറത്തുവിട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരൻ എന്ന് ഐക്യരാഷ്ട്രസഭ പോലും പ്രഖ്യാപിച്ച ഹാഫിസ് സയ്യിദിനെ ഹാഫിസ് ജി എന്ന് രവിശങ്കർ പ്രസാദ് വിശേഷിപ്പിക്കുന്ന വീഡിയോയാണ് കോൺഗ്രസ് പുറത്തുവിട്ടത്.

രാഹുലിനെതിരെ ഏറ്റവുമധികം വിമർശനമുയർത്തിയതും രവിശങ്കർ പ്രസാദായിരുന്നു. ഹാഫിസ് സയ്യിദിനോടുള്ള ബിജെപിയുടെ സ്‌നേഹം എല്ലാവർക്കും അറിയാമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *