ഇന്ത്യൻ ഭരണഘടന ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്: കേന്ദ്ര നിയമമന്ത്രി

ഇന്ത്യൻ ഭരണഘടന ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ഭരണഘടനക്ക് മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ ശ്രേഷ്ഠമായ മൂല്യമാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം തന്നെ ബ്രിട്ടീഷ് ഭരണകാലത്തെ 1400ഓളം നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മുത്തലാഖ്, സ്ത്രീ സുരക്ഷ തുടങ്ങിയ നിയമങ്ങൾ മോദി സർക്കാർ പാസാക്കുകയും ചെയ്തു. രാജ്യത്തെ വിവിധ കോടതികളിൽ തീർപ്പു കൽപ്പിക്കാത്ത ദശലക്ഷക്കണക്കിന് കേസുകൾ തീർപ്പാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികൾ വിപുലപ്പെടുത്തും.

കീഴ്‌ക്കോടതികളിലെ ജഡ്ജിമാരെ നിയമിപ്പിക്കുന്നതിന് അഖിലേന്ത്യാ ജുഡീഷ്യൽ സർവീസ് തുടങ്ങാനുള്ള സമയമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *