അധിക്ഷേപ പരാമർശം: റിപബ്ലിക് ടിവി ഫുൾ സ്‌ക്രീനിൽ മാപ്പെഴുതി കാണിക്കണം

Loading...
  • 34
    Shares

ചാനൽ ചർച്ചക്കിടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി പ്രേക്ഷകരോട് മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി(എൻബിഎസ്എ)യുടെ നിർദേശം. ജനുവരിയിൽ അർണാബ് ഗോസ്വാമി നടത്തിയ ജിഗ്നേഷ് ഫ്‌ളോപ് ഷോ എന്ന ചർച്ചയിലാണ് അധിക്ഷേപകരമായ പരാമർശമുണ്ടായത്.

എ സിംഗ്, പ്രതിഷ്ഠ സിംഗ് എന്നിവരാണ് പരാതിയുമായി എൻ ബി എസ് എയെ സമീപിച്ചത്. ജിഗ്നേഷ് മേവാനി ജനുവരി ഒമ്പതിന് പാർലമെന്റ് സ്ട്രീറ്റിൽ സംഘടിപ്പിച്ച റാലി റിപ്പോർട്ട് ചെയ്ത ശിവാനി ഗുപ്തയെ ശല്യം ചെയ്തുവെന്നായിരുന്നു അർണാബിന്റെ ആരോപണം. തുടർന്ന് സിംഗിന്റെ മുഖം ചാനലിൽ വൃത്തം വരച്ചു രേഖപ്പെടുത്തി അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു

കഴുതപ്പുലി, സംസ്‌കാരശൂന്യനായ കള്ളൻ, ലൈംഗിക വൈകൃതം പ്രവർത്തിക്കുന്നവൻ, ഗുണ്ട തുടങ്ങിയ പദങ്ങളാണ് അർണാബ് തനിക്കെതിരെ ഉപയോഗിച്ചതെന്ന് സിംഗ് പരാതിയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *