ആർബിഐ തുറന്നപോരിലേക്ക്; കേന്ദ്രസർക്കാർ ആശങ്കയിൽ

  • 10
    Shares

റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കേന്ദ്രസർക്കാർ മാറി നൽക്കണമെന്ന് തുറന്നടിച്ച് ഡെപ്യൂട്ടി ഗവർണർ വിറൽ ആചാര്യ. ആർ ബി ഐയുടെ സാമ്പത്തിക നയ സ്വാതന്ത്ര്യത്തിൽ സർക്കാർ തുടർച്ചയായി കൈ കടത്തുന്നതിനെ പരസ്യമായി തടയാനാണ് നീക്കം.

ഡെപ്യൂട്ടി ഗവർണറുടെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രം ആശങ്കയിലെന്ന് റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്യുന്നു. നിക്ഷേപകർക്കിടയിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകരുമെന്ന ഭീതിയിലാണ് കേന്ദ്രം. നോട്ട് അസാധുവാക്കലിന് പിന്നാലെയാണ് ആർ ബി ഐയും കേന്ദ്രവും തമ്മിലുള്ള ഉരസലിന് തുടക്കമായത്

മോദിയുടെ വികലമായ സാമ്പത്തിക നയത്തിൽ പ്രതിഷേധിച്ച മുൻ ഗവർണർ രഘുരാം രാജന് കാലാവധി നീട്ടിക്കൊടുക്കാതെ കേന്ദ്രം പറഞ്ഞുവിട്ടിരുന്നു. വിശ്വസ്തനായ ഊർജിത് പട്ടേലിനാണ് പകരം ചുമതല നൽകിയയത്. എന്നാൽ നോട്ടുനിരോധനം പരാജയമാണെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു

ഊർജിത് പട്ടേലും ഇപ്പോൾ സർക്കാർ നയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളിലെ വൻകിട വായ്പാ ക്രമക്കേടുകളും ബാങ്കിംഗ് സംവിധാനത്തെ തളർത്തുകയാണ്. വിപണിയെ ഉണർത്തുന്ന കൃത്രിമ സാഹചര്യം സൃഷ്ടിക്കണമെന്ന കേന്ദ്രത്തിന്റെ താത്പര്യത്തെ ആർബിഐ ചെറുക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *