ജയിലും മക്കൾപ്പോരും തളർത്തി; ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്
കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന ലാലു പ്രസാദ് യാദവിന് വിഷാദ രോഗമെന്ന് റിപ്പോർട്ട്. ലാലു ചികിത്സയിൽ കഴിയുന്ന രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. എയിംസിൽ നിന്നുള്ള ലാലുവിന്റെ ഡിസ്ചാർജ് റിപ്പോർട്ടിലും വിഷാദരോഗത്തെ കുറിച്ച് പറയുന്നുണ്ട്.
ജയിലിൽ പോകേണ്ടി വന്നതും പാർട്ടിക്കുള്ളിൽ മക്കളായ തേജസ്വിയും തേജ് പ്രതാപും തമ്മിലുള്ള വഴക്കും ലാലുവിനെ ബാധിച്ചതായാണ് വിവരം.