ഭീകരരേക്കാൾ കൂടുതൽ ആളുകളെ റോഡുകൾ കൊല്ലുന്നുണ്ടെന്ന് സുപ്രീം കോടതി; റോഡപകടങ്ങൾ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി

  • 7
    Shares

രാജ്യത്ത് ഭീകരാക്രമണങ്ങളേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ടെന്ന് സുപ്രീം കോടതി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡപകടങ്ങളിൽ 14,926 പേരാണ് കൊല്ലപ്പെട്ടത്. സുപ്രീം കോടതി ഇതിൽ ആശങ്ക രേഖപ്പെടുത്തി.

റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്താത്തിനാലാണ് ഇത്രയധികം പേർ മരിക്കുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം കോടതി തേടി.

സ്ഥിതി ഗതികൾ ഗുരുതരമാണെന്ന് കോടതി പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *