വദ്രയെ വീണ്ടും ചോദ്യം ചെയ്‌തേക്കും; പാർലമെന്റിൽ പ്രതിഷേധമുയർത്താൻ കോൺഗ്രസ്

  • 2
    Shares

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആറ് മണിക്കൂർ ചോദ്യം ചെയ്തു. വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് വദ്ര ഇഡി ഓഫീസിൽ ഹാജരായത്.

ലണ്ടനിൽ ബ്രയൺസ്റ്റൻ സ്‌ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. 16 വരെ വദ്രക്ക് ഇടക്കാല ജാമ്യം അനുവദിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നു.

അതേസമയം വദ്രക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് നീക്കത്തിനെതിരെ കോൺഗ്രസ് ഇന്ന് പാർലമെന്റിൽ പ്രതിഷേധം നടത്തും. അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *