കെ സി വേണുഗോപാൽ ബഫൂൺ, സിദ്ധരാമയ്യ ധിക്കാരി, മുസ്ലിങ്ങൾ ബിജെപിയുമായി കൈകോർക്കണം: കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്ഗ്

ബിജെപിക്ക് അനുകൂലമായി എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടക കോൺഗ്രസിൽ തമ്മിലടി രൂക്ഷം. നേതൃത്വത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് എംഎൽഎ ബെയ്ഗ് രംഗത്തെത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെയാണ് റോഷൻ ബെയ്ഗിന്റെ വിമർശനം

കെ സി വേണുഗോപാൽ ബഫൂൺ ആണെന്ന് റോഷൻ ബെയ്ഗ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കാര്യമോർക്കുമ്പോൾ വിഷമമുണ്ട്. കെ സി വേണുഗോപാലിനെ പോലുള്ള ബഫൂണും ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയയും ഗുണ്ടുറാവുവിന്റെ ഫ്‌ളോപ്പ് ഷോയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ തന്നെയായിരിക്കുമെന്ന് റോഷൻ ബെയ്ഗ് പറഞ്ഞു

എൻ ഡി എ അധികാരത്തിലെത്തിയാൽ ആ സാഹചര്യവുമായി മുസ്ലിം സഹോദരൻമാർ ഒത്തുപോകണം. ആവശ്യം വന്നാൽ മുസ്ലിങ്ങൾ ബിജെപിയുമായി കൈ കോർക്കണമെന്നും റോഷൻ ബെയ്ഗ് പറഞ്ഞു. ബിജെപിയിൽ ചേരുന്നതിന്റെ സൂചനകളാണ് റോഷൻ ബെയ്ഗ് നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *