സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ആർ എസ് എസ് സ്‌കൂൾ ആരംഭിക്കുന്നു

സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക ലക്ഷ്യം വെച്ച് ആർ എസ് എസ് സ്‌കൂൾ തുടങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷം ആരംഭിക്കുന്ന സ്‌കൂളിൽ ആദ്യ ബാച്ചിൽ 160 വിദ്യാർഥികളുണ്ടാകും. വിദ്യാഭാരതിയുടെ നേതൃത്വത്തിലാണ് സ്‌കൂൾ തുടങ്ങുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി ഭാവിയിൽ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ആർ എസ് എസ് മുൻ തലവൻ രാജേന്ദ്ര സിംഗിന്റെ നാടായ ബുലന്ദേശ്വരിലാണ് രാജു ബയ്യ സൈനിക് വിദ്യാമന്ദിർ ആരംഭിക്കുന്നത്. ആൺകുട്ടികൾക്കും പ്രവേശനം. സിബിഎസ്ഇ സിലബസിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് പഠിപ്പിക്കുക.

സൈനിക രക്തസാക്ഷികളുടെ മക്കൾക്ക് 56 സീറ്റുകളിൽ സംവരണമുണ്ടാകുമെന്ന് വിദ്യാഭാരതി റീജ്യണൽ കൺവീനർ അജയ് ഗോയൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *