ആർ എസ് എസ് പരിപാടിയിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്

  • 7
    Shares

ന്യൂഡൽഹി: ആർ എസ് എസ് സെപ്റ്റംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് സൂചന. സെപ്റ്റംബർ 17-19 തീയതികളിൽ നടക്കുന്ന പരിപാടിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും ക്ഷണിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഭാവിയിലെ ഇന്ത്യ എന്ന പരിപാടിയിലേക്കാണ് രാഹുലിനെ ക്ഷണിക്കാൻ ആർ എസ് എസ് ഒരുങ്ങുന്നത്. എന്നാൽ രാഹുൽ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്തിടെ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. കോൺഗ്രസിൽ വലിയ അതൃപ്തിക്കാണ് ഇതു വഴിവെച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *