ബ്രിട്ടീഷുകാർക്ക് സവർക്കർ മാപ്പെഴുതി കൊടുത്തത് ഇനി കുട്ടികളും പഠിക്കും; പേരിന് മുന്നിലെ വീർ എടുത്തുമാറ്റും: തീരുമാനവുമായി രാജസ്ഥാൻ സർക്കാർ

സംഘപരിവാർ അവരുടെ ആചാര്യനായും സ്വാതന്ത്ര സമര പോരാളിയുമൊക്കെയായി ഇത്രയും കാലം അവതരിപ്പിച്ച സവർക്കറെ കുറിച്ചുള്ള യഥാർഥ കഥ ഇനി മുതൽ കുട്ടികൾ പഠിച്ചു തുടങ്ങും. ബ്രിട്ടീഷ് സർക്കാരിന് മാപ്പ് എഴുതി നൽകി ജയിലിൽ നിന്ന് രക്ഷപ്പെട്ട സവർക്കറുടെ നടപടി ചരിത്ര പാഠ ഭാഗത്തിൽ ഉൾക്കൊള്ളിക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു.

സിലിബസ് റിവിഷൻ കമ്മിറ്റിയാണ് സർക്കാരിനോട് ഇക്കാര്യം നിർദേശിച്ചത്. നിർദേശം അംഗീകരിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കി. സവർക്കറെ സംഘ്പരിവാർ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാർ വീര പുരുഷനായാണ് പാഠപുസ്തകങ്ങളിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ ധീരദേശാഭിമാനികൾ ജയിലിൽ കഴിയുമ്പോൾ ഇയാൾ മാപ്പ് എഴുതി നൽകി രക്ഷപ്പെട്ട സത്യം കുട്ടികൾ ഇനി പഠിക്കും.

സവർക്കറിന്റെ പേരിന് മുന്നിലെ വീർ എന്ന പദം ഒഴിവാക്കാനും രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രാജ ഭരണ കാലത്ത് യുദ്ധത്തിൽ തോൽക്കുന്ന വിഭാഗത്തിലെ സ്ത്രീകൾ കൂട്ടമായി ആത്മഹത്യ ചെയ്യുന്ന ജോഹർ ചടങ്ങുമായി ബന്ധപ്പെട്ട ഭാഗങ്ങളും പാഠ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *