റിവ്യു ഹർജികൾ സമർപ്പിച്ചവരിൽ ഭൂരിഭാഗവും വിധിക്കെതിരെ കലാപം നടത്തിയവരാണ്; പി വി ദിനേഷ് സുപ്രീം കോടതിയിൽ

  • 12
    Shares

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ റിവ്യു ഹർജികൾ സമർപ്പിച്ച ഭൂരിഭാഗം പേരും വിധിക്കെതിരെ കലാപം നടത്തിയവരാണെന്ന് അഭിഭാഷകൻ പി വി ദിനേഷ്. കോടതിയലക്ഷ്യ ഹർജികളിൽ വാദം നടത്തുകയായിരുന്നു അദ്ദേഹം. റിവ്യു ഹർജികൾ നൽകിയവരിൽ മിക്കയാളുകളും കോടതിയലക്ഷ്യത്തിന് കുറ്റക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്ത് വയസ്സുള്ള പെൺകുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം ലംഘിക്കുന്നുവെന്ന വാദം അയ്യപ്പനെ അപമാനിക്കുന്നതാണ്. പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതാണ് യുവതികൾക്ക് പ്രവേശനം അനുവദിക്കാത്തതുമെന്നാണ് റിവ്യു ഹർജികളിൽ എൻ എസ് എസും തന്ത്രിയും അടക്കമുള്ളവർ വാദിച്ചത്. ഇത് അപമാനകരമാണെന്നും ദിനേഷ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *