ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കില്ല; എന്നാൽ പ്രതിഷേധത്തെ പിന്തുണക്കും: ആർഎസ്എസ്
ശബരിമല സ്ത്രീപ്രവേശനത്തിൽ വിചിത്ര നിലപാടുമായി ആർഎസ്എസ്. യുവതി പ്രവേശനത്തെ തിർക്കുന്നില്ലെങ്കിലും ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണക്കുമെന്ന് ആർഎസ്എസ് പറഞ്ഞു. യുവതികൾ പ്രവേശിക്കുന്നതിനോട് യോജിപ്പാണ്. പക്ഷേ ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ആർഎസ്എസ് നേതാവ് സുരേഷ് ജോഷി പരഞ്ഞു
ശബരിമല സുപ്രീം കോടതി വിധിക്ക് മുമ്പും വിധി വന്നതിന് ശേഷവും യുവതികളെ പ്രവേശിപ്പിക്കണമെന്നതായിരുന്നു ആർഎസ്എസ് നിലപാട്. എന്നാൽ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടതോടെ ഇവർ പ്രതിഷേധത്തിനായി ആളുകളെ ഇളക്കിവിടുകയും അക്രമസംഭവങ്ങൾ അരങ്ങേറുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിചിത്ര നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്