ശബരിമല: എന്തുവില കൊടുത്തും വിധി നടപ്പാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

  • 4
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. എന്തുവില കൊടുത്തും വിധി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു

സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകൾ പ്രതിഷേധിക്കുന്നതിനെ ട്വിറ്ററിലൂടെ സുബ്രഹ്മണ്യൻ സ്വാമി പരിഹസിച്ചു. സ്ത്രീകൾ പ്രതിഷേധിക്കുന്നത് എന്തിനാണ്. ആ അഞ്ചു ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകാൻ സ്ത്രീകളെ നിർബന്ധിക്കുന്നില്ല. സ്വന്തം നിലയിൽ സ്ത്രീകളാണ് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആർക്കറിയാമെന്നും സ്വാമി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *