അഭിഭാഷകർക്ക് ചീഫ് ജസ്റ്റിസിന്റെ താക്കീത്, കോടതിയിൽ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും
ശബരിമല യുവതിപ്രവേശന വിധിക്കെതിരായ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണക്കുന്നതിനുടെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. വാദം വേഗം തീർക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ പേരെ കൂടി മാത്രമേ കേൾക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ ഹർജിക്കാരുടെ അഭിഭാഷകർ ബഹളം വെച്ചു 55 ഓളം ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്.
തങ്ങൾക്കും വാദം ഉന്നയിക്കണമെന്ന് അഭിഭാഷകർ ബഹളം വെച്ചപ്പോൾ ചീഫ് ജസ്റ്റിസ് താക്കീത് നൽകുകയായിരുന്നു. കോടതിയിൽ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി മുന്നറിയിപ്പ് നൽകി. ഇതോടെ അഭിഭാഷകർ സംയമനം പാലിക്കുകയായിരുന്നു.
മിക്ക വാദങ്ങളും ഒരേ നിലയിൽ ആവർത്തിച്ചതോടെയാണ് വേഗം തീർക്കാൻ കോടതി ആവശ്യപ്പെട്ടത്. മറ്റുള്ളവരുടെ വാദങ്ങൾ എഴുതി തരാനും കോടതി ആവശ്യപ്പെട്ടു.