ശബരിമലയിൽ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് തൃപ്തി ദേശായി; മോദി പ്രതികരിക്കണം
ശബരിമല വിഷയത്തിൽ ബിജെപിയും ആർ എസ് എസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എരി തീയിൽ എണ്ണയൊഴിക്കുകയാണ് ബിജെപിയും ആർഎസ്എസും. വിഷയത്തിൽ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി ഇവർ എന്തും ചെയ്യും.
ആർ എസ് എസിന്റെ രാഷ്ട്രീയ അജണ്ടയാണിത്. ഹിന്ദു മതത്തിന്റെ വക്താക്കളായി ആർ എസ് എസും ബിജെപിയും സ്വയം അവരോധിക്കുകയാണ്. സുപ്രീം കോടതി വിധി ലംഘിക്കാൻ ആരാണ് ഇവർക്ക് അവകാശം നൽകിയത്. ശബരിമല തന്ത്രി നിയമനടപടി നേരിടേണ്ടി വരുമെന്നും തൃപ്തി ദേശായി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് നിരാശജനകമാണ്. മോദി മൗനം വെടിയണം. നിലവിൽ ബിജെപി ശബരിമലയിൽ നടത്തുന്ന രാഷ്ട്രീയക്കളിക്ക് മോദിയുടെ പിന്തുണയുണ്ടോയെന്ന് വ്യക്തമാക്കണം. അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും തൃപ്തി പറഞ്ഞു