ശബരിമല യുവതി പ്രവേശന വിധി തൊട്ടുകൂടായ്മയെ മുൻനിർത്തിയുള്ളതല്ല; എൻ എസ് എസിന്റെ വാദത്തെ പൊളിച്ച് ജസ്റ്റിസ് നരിമാൻ
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി പരിഗണിക്കുന്നു. തൊട്ടുകൂടായ്മ മാത്രം മുൻനിർത്തിയല്ല ശബരിമലയിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. എൻ എസ് എസിന്റെ വാദങ്ങളോട് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എൻ എസ് എസിന് വേണ്ടി മുതിർന്ന അഭിഭാഷകനായ പരാശരനാണ് വാദിച്ചത്. യുവതികൾക്ക് പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മ അല്ലെന്നായിരുന്നു പരാശരന്റെ വാദം. തൊട്ടുകൂടായ്മ കുറ്റമാണെന്നും എന്നാൽ എന്താണ് തൊട്ടുകൂടായ്മ എന്ന് നിർവചിക്കണമെന്നും പരാശരൻ പറഞ്ഞു. പരാശരന്റെ വാദങ്ങൾക്കിടെ കൃത്യമായി തന്നെ ജസ്റ്റിസ് നരിമാൻ ഇടപെടുന്നുണ്ടായിരുന്നു