ശബരിമല സ്ത്രീപ്രവേശനം ചരിത്രവഴിയിലൂടെ

  • 21
    Shares

പന്ത്രണ്ടുവർഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് ശബരിമല ദർശനത്തിന് സ്ത്രീകൾക്ക് അനുകൂലമായ സുപ്രീംകോടതി വിധി വരുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ഈ വഷയത്തിൽ പലരും അഭിപ്രയങ്ങൾ പ്രകടിപ്പിച്ചു. പലതവണ സർക്കാരുകളുടെ നിപാടുകളും മാറിമാറി വന്നു. 1991 ഏപ്രിൽ 5ന് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിധിവന്നു. ഇപ്പോൾ വിധി വന്ന കേസിൽ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷനാണ് 2006ൽ നിയമപോരാട്ടത്തിനിറങ്ങിയത്.

സ്ത്രീപ്രവേശനത്തിന് പുറമേ ആർത്തവ കാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിൻബലമേകുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധന സ്ഥല ചട്ടത്തിന്റെ മൂന്നാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതിന് പിന്നാലെ പ്രതിഷ്ഠയുടെ ഓജസിനും നിലനിൽപ്പിനും ആചാരങ്ങൾ അതേപടി തുടരേണ്ടതുണ്ടെന്നും ഇത് പുരുഷമേധാവിത്തത്തിന്റെ ഉദാഹരണമല്ലെന്നും നേരത്തെ എൻഎസ്എസ് വാദിച്ചിരുന്നു. പ്രതിഷ്ഠയുടെ ബ്രഹ്മചര്യ സ്വഭാവം സ്ത്രീകളെ വിലക്കാൻ മാത്രമുള്ള കാരണമെല്ലന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

12 വർഷം നീണ്ട നിയപോരാട്ടത്തിന്റെ ചരിത്രവഴികളിലൂടെ

2006 ജൂലൈ 28
ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി ഭക്തി പസ്രീജ സേത്തി സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുന്നു.

2006 ഓഗസ്റ്റ് 18
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ. കെ.സബർവാൾ, ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസ് സി.കെ ഠക്കർ എന്നിവർ അടങ്ങിയ ബെഞ്ച് പരിഗണിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി കെ.കെ. വേണുഗോപാൽ കോടതിയിൽ ഹാജരായി. ഹർജി ഫയലിൽ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു. പക്ഷേ ആവശ്യം തള്ളി.

2007 ജൂലൈ 11
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജി സുപ്രീംകോടതിയുടെ രണ്ട് അംഗ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നു. ജസ്റ്റിസുമാരായ എസ്.ബി. സിൻഹ, എച്ച്.എസ്. ബേദി എന്നിവർ അടങ്ങിയ ബെഞ്ച് ആറാം നമ്പർ കോടതിയിൽ കേസ് പരിഗണിച്ചു. മറുപടി സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്ന് വി.എസ്.അച്യുതാനന്ദൻ സർക്കരിന്റെ അഭിഭാഷകൻ ആർ. സതീഷ് കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ കക്ഷി ചേരാൻ നായർ സർവീസ് സൊസൈറ്റി (ചടട)യെ അനുവദിച്ചു.

2007 സെപ്റ്റംബർ 25
ജസ്റ്റിസുമാരായ എസ്.ബി. സിൻഹ, എച്ച്. എസ്. ബേദി എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹർജി വീണ്ടും എത്തി. ഹർജി പരിഗണിക്കുന്നത് നാല് ആഴ്ചയത്തേക്ക് മാറ്റി വയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി പരിഗണിക്കുന്നു.

2007 നവംബർ 13
ശബരിമല കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. സർക്കാരിന്റെ സ്റ്റാന്റിംഗ് കൌൺസിലായ ആർ.സതീഷാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് വ്യക്തമാക്കി നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഒപ്പുവെച്ച സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു.

2007 നവംബർ 16
ജസ്റ്റിസുമാരായ എസ്.ബി. സിൻഹ, എച്ച്.എസ്.ബേദി എന്നിവരടങ്ങിയ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചു. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ചടട സുപ്രീംകോടതിയെ സമീപിച്ചു. ഇത് കോടതി അംഗീകരിച്ചു

2008 മാർച്ച് 3
കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ജസ്റ്റിസ് വി.എസ്.സിർപുക്കർ അംഗമായി.

2008 മാർച്ച് 7
ഹർജി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യം. ഇത് അംഗീകരിച്ചു.

2016 ജനുവരി 11
ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി ഘോഷ്, ജസ്റ്റിസ് എൻ.വി.രമണ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കുന്നു. 2007 ലെ സർക്കാർ നിലപാടിൽ മാറ്റമുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ ലിസ് മാത്യു കോടതിയെ അറിയിച്ചു. പുതിയ അഫിഡവിറ്റ് ഫയൽ ചെയ്യാൻ ലിസില് കോടതി അനുമതി നൽകി.

ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്റെ ഹർജിയിൽ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ രാമമൂർത്തിയെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

2016 ജനുവരി 15
ഇതിനിടെ ഹർജിക്കാരായ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനെതിരേ വ്യാപക പ്രചാരണങ്ങളാരംഭിച്ചു. നൗഷാദിനെതിരേ ഭീഷണി ഉയരുന്നതായി അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു.

2006-ൽ ഹർജി നൽകുമ്പോൾ നൗഷാദായിരുന്നില്ല സംഘടനയുടെ പ്രസിഡന്റ്. 2014-ലാണ് നൗഷാദ് സ്ഥാനമേറ്റെടുത്തത്. ഭക്തി പസ്രീജയ്ക്ക് പുറമേ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേമ കുമാരി, അൽക്ക ശർമ്മ, സുധ പാൽ എന്നിവരാണ് കേസിലെ പരാതിക്കാർ. ഇവരാകട്ടെ, ഇത്രയും വൈകാരിക വിഷയമാണ് ശബരിമലയെങ്കിൽ പിൻമാറാൻവരെ തയ്യാറാണെന്നും അറിയിച്ചു.

ഹർജിക്കാർ പിൻമാറിയാലും അമിക്കസ്‌ക്യൂറിയെവെച്ച് കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

2016 ഫെബ്രുവരി 5
ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ് മൂലം നൽകി. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രമം തുടരണമെന്നും ലിസ് മാത്യും സർക്കാരിന് വേണ്ടി ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടു.

2016 ഫെബ്രുവരി 12
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് നൗഷാദിന് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചു.
സർക്കാരിന്റെ പുതിയ സത്യവാങ് മൂലത്തെ കുറിച്ച് സീനിയർ അഭിഭാഷകൻ വി.ഗിരി സുപ്രീംകോടതിയെ അറിയിച്ചു. സീനിയർ അഭിഭാഷകൻ രാജു രാമചന്ദ്രനെ സുപ്രീംകോടതി കേസിലെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇതോടെ കേസിൽ അഭിഭാഷകരായ രാമമൂർത്തിയും രാജു രാമചന്ദ്രനും അമിക്കസ് ക്യൂറിയായി.

2016 ഏപ്രിൽ 11

ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ നിന്നും ജസ്റ്റിസ് പി.സി.ഘോഷ്, ജസ്റ്റിസ് എൻ. വി. രമണ എന്നിവർ മാറി. ജസ്റ്റിസ് ഗോപാൽ ഗൌഡ ,ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ബെഞ്ചിൽ പുതിതായി വന്നു.

2016 ഏപ്രിൽ 13, 18, 22, മെയ്2 കേസ് പരിഗണിക്കുന്ന ബെഞ്ച് വിഷയത്തിൽ വിവിധ വാദങ്ങൾ വിശദമായി കേട്ടു.

2016 ജൂലൈ 11
കേസ് പരിഗണിക്കുന്ന ബെഞ്ചിൽ വീണ്ടും മാറ്റം. ജസ്റ്റിസ് ഗോപാൽ ഗൌഡ ,ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ബെഞ്ചിൽ നിന്നും മാറി. ജസ്റ്റിസ് നാഗപ്പൻ, ജസ്റ്റിസ് ആർ. ഭാനുമതി എന്നിവർ പുതിതായി വരുന്നു.

അഭിഭാഷകൻ വി.ഗിരി വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഇത് വലിയ വിവാദങ്ങൾ സ്യഷ്ടിച്ചിരുന്നു.

2016 നവംബർ 7
ജസ്റ്റിസുമാരായ ദീപക് മിശ്ര, സി.നാഗപ്പൻ , ആർ. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുന്നു. സീനിയർ അഭിഭാഷകൻ വി.ഗിരിക്ക് പകരം ജയ്ദീപ് ഗുപ്ത സർക്കാരിന് വേണ്ടി
ഹാജരാകുന്നു. സംസ്ഥാന സർക്കാർ നിലപാട് കോടതിയെ അറിയിക്കുന്നു. 2007 ലെ സംസ്ഥാന സർക്കാരിന്റെ സത്യവാങ് മൂലത്തിൽ പറഞ്ഞിരിക്കുന്നതാണ് ഈ സർക്കാരിന്റെയും നിലപാടെന്നായിരുന്നു സർക്കാരിന്റെ വാദം.

2017 ഫെബ്രുവരി 20
ജസ്റ്റിസ് സി.നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷൺ വിവിധ കക്ഷികളുടെ വാദം കേട്ട ശേഷം ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ട് കൊണ്ടുള്ള വിധി പുറപ്പെടുവിച്ചു.

2018 ജൂലൈ 17
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, എ.എൻ.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഉച്ചക്ക് 3.15 ന് വാദം ആരംഭിച്ചു.

2018 ജൂലൈ 18,19,24,25,26,31 ഓഗസ്റ്റ് 1 തീയ്യതികളിൽ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം നടന്നു.

2018 സെപ്തംബർ 28
ബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കുനീക്കി സുപ്രീംകോടതിയുടെ ചരിത്രവിധി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും മലചവിട്ടാമെന്ന് ഭരണഘടനാബഞ്ച് വിധിച്ചു. ആർത്തവം തുടങ്ങിയ ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും, പ്രാർഥിക്കാൻ സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്നും കോടതി വിധിച്ചു. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാർ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മൽഹോത്ര എതിർത്തു.

2018 നവംബർ 13
ശബരിമല വിഷയത്തിൽ റിവ്യു ഹർജികൾ പരിഗണിച്ചു. റിവ്യു ഹർജികൾ തുറന്നകോടതിയിൽ ജനുവരി 22ന് വാദിക്കും. സ്ത്രീ പ്രവേശന വിധി പുനപരിശോധിക്കുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *