ശബരിമല സ്ത്രീപ്രവേശന വിധി: റിവ്യു ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ല

  • 7
    Shares

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ അംഗമായ ഇന്ദു മൽഹോത്ര അവധിയായതിനാലാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. അതേസമയം എന്നാണ് ഹർജികൾ പരിഗണിക്കുക എന്നത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കിയില്ല

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരി 22ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. തുറന്ന കോടതിയിൽ വാദം കേൾക്കാനായിരുന്നു തീരുമാനം. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എ എൻ ഖാൻവിൽക്കർ, ഇന്ദുമൽഹോത്ര, റോഹിൻടൺ നരിമാൻ എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *