ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് രാഹുൽ; കെപിസിസിയെ തള്ളി
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ തള്ളി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമല യുവതി പ്രവേശനത്തെ രാഹുൽ പിന്തുണച്ച് രംഗത്തുവന്നു. സ്ത്രീകളും പുരുഷൻമാരും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവർക്ക് എവിടെയും പോകാൻ അനുമതിയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കെപിസിസി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട് എന്നാണ് രാഹുൽ പറഞ്ഞത്. ശബരിമല വിഷയത്തിൽ കേരളാ നേതാക്കളുടെ പ്രതികരണം വൈകാരികമായിട്ടാണെന്നും ഹാഹു്# പറഞ്ഞു.
ശബരിമലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച സുപ്രീം കോടതി വിധിയിൽ അസഹിഷ്ണുതയാൽ പുളയുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. രമേശ് ചെന്നിത്തല, കെ സുധാകരൻ അടക്കമുള്ളവർ സംഘ്പരിവാർ നേതാക്കളെക്കാളും രൂക്ഷമായ രീതിയിലാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ഇതോടെയാണ് കെപിസിസിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ദേശീയ അധ്യക്ഷന് രംഗത്തുവരേണ്ടി വന്നത്.