യുപിയിൽ കോൺഗ്രസ് സ്വന്തം മീഡിയ സെന്ററിന് കാവി പൂശി; ട്രോളുകൾ കൂടിയതോടെ നിറം മാറ്റി
ഉത്തർ പ്രദേശ് സർക്കാരിന്റെ കാവിവത്കരണത്തെ ഏറ്റവുമധികം എതിർത്ത പാർട്ടിയായിരുന്നു കോൺഗ്രസ്. എന്നാൽ സ്വന്തം മീഡിയ സെന്ററിനും കാവി പൂശി കോൺഗ്രസ് പുലിവാല് പിടിച്ചിരിക്കുകയാണ്.
മീഡിയ സെന്ററിലെ വക്താവിന്റെ ഡസ്കിന് പിന്നിലുള്ള ചുവരിലാണ് കാവി പൂശിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രവഹിച്ചു തുടങ്ങി. മാൾ അവന്യുവിലെ കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്സിലാണ് സംഭവം.
ഓഫീസിലെത്തിയ മാധ്യമപ്രവർത്തകരിൽ ചിലർ ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുകയായിരുന്നു. ഇതോടെ വിശദീകരണവുമായി കോൺഗ്രസ് രംഗത്തുവന്നു. ദേശീയ പതാകയിലെ നിറത്ത് പ്രതിനിധീകരിക്കാനാണ് കാവി പൂശിയതെന്നാണ് വിശദീകരണം നൽകിയത്. ട്രോളുകൾ കൂടിയതോടെ കാവി മാറ്റി ചുവരിന് വെള്ള നിറം പൂശുകയും ചെയ്തു