വോട്ട് തന്നില്ലേൽ ഞാൻ ശപിക്കും, കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും: ബിജെപി എംപി സാക്ഷി മഹാരാജ്

  • 41
    Shares

തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ശപിക്കുമെന്ന് ബിജെപിയുടെ എംപി സാക്ഷി മഹാരാജ്. ഉത്തർപ്രദേശിലെ ഉന്നാവ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് ഇയാൾ. ഒരു സന്ന്യാസിയാണ് വോട്ട് ചോദിക്കുന്നതെന്നും തന്നില്ലേൽ ശപിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു

സന്ന്യാസി ആവശ്യപ്പെടുന്നത് നൽകിയില്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും. വിശുദ്ധ പുസ്തകങ്ങളെ ഉദ്ധരിച്ചാണ് ഇത് പറയുന്നത്. പണമോ ഭൂമിയോ എനിക്ക് വേണ്ടി, നിങ്ങളുടെ വോട്ടാണ് ആവശ്യം. വോട്ട് തന്നില്ലേൽ പ്രാർഥനയും ക്ഷേത്രവുമായി ഞാൻ കഴിയും എന്നായിരുന്നു ഇയാളുടെ വാക്കുകൾ

വോട്ടർമാരെ ഭീഷണിപ്പെടുത്താൻ സന്ന്യാസി വേഷം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാക്ഷിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ബിജെപിയുടെ നേതൃത്വം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *