ഡൽഹി ജുമാ മസ്ജിദ് തകർക്കണം, മസ്ജിദിനുള്ളിൽ വിഗ്രഹങ്ങളുണ്ടെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്
ഡൽഹി ജുമാ മസ്ജിദ് തകർക്കണമെന്ന ആഹ്വാനവുമായി ബിജെപിയുടെ എംപി സാക്ഷി മഹാരാജ്. മസ്ജിദിനുള്ളിലെ സ്റ്റെയർ കെയ്സിനടിയിൽ വിഗ്രഹങ്ങളുണ്ടെന്നും ബിജെപിയുടെ എംപി അവകാശപ്പെട്ടു. അയോധ്യയും കാശിയും മഥുരയും ഒഴിവാക്കി ജുമാ മസ്ജിദിലേക്ക് നീങ്ങു. അതിനുള്ളിൽ വിഗ്രഹങ്ങളില്ലെങ്കിൽ എന്നെ തൂക്കിലേറ്റിക്കോളു എന്നും ബിജെപി എംപി പറഞ്ഞു
ക്ഷേത്രങ്ങൾ തകർത്താണ് മുഗൾ ഭരണകാലത്ത് 3000 പള്ളികൾ നിർമിച്ചത്. അയോധ്യയിൽ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. കോൺഗ്രസ് അടക്കമുള്ള മറ്റ് പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നും ഇയാൾ പറഞ്ഞു. നേരത്തെയും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച നേതാവാണ് സാക്ഷി മഹാരാജ്