മോദിയുടെ വിശ്വസ്തനായ പുതിയ ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് അഴിമതിക്കാരനെന്ന് സുബ്രഹ്മണ്യൻ സ്വാമി

  • 10
    Shares

റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റെടുത്ത ശക്തികാന്ത് ദാസ് അഴിമതിക്കാരനെന്ന് ബിജെപി എംപി സുബ്രമണ്യൻ സ്വാമി. ദാസിന്റെ നിയമനം തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.

മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അഴിമതി ഇടപാടുകളുടെ പങ്കാളിയാണ് ശക്തികാന്ത് ദാസ്. ചിദംബരത്തെ കേസുകളിൽ നിന്ന് രക്ഷിക്കാൻ ദാസ് ഇടപെട്ടുവെന്നും സ്വാമി ആരോപിച്ചു

മുൻ ധനകാര്യ സെക്രട്ടറി കൂടിയായ ദാസ് നരേന്ദ്രമോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. മോദിയുടെ പാളിപ്പോയ നോട്ടുനിരോധനം അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന വ്യക്തിയാണ് ദാസ്. ഊർജിത് പട്ടേൽ കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ചതോടെ ശക്തികാന്ത് ദാസിനെ ആർ ബി ഐ ഗവർണറായി നിയമിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *