സംഘപരിവാർ നുണകൾ തുടർന്നുകൊണ്ടേയിരിക്കും: ഇമ്രാൻ ഖാനെ കാണാൻ കാത്തിരിക്കുന്ന രാഹുലും മമതയും, വാസ്തവം ഇതാണ്

  • 26
    Shares

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ കാത്തിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. കഴിഞ്ഞ ദിവസങ്ങളിൽ സംഘപരിവാർ സൈബർ ഗ്രൂപ്പുകളിൽ രാജ്യവ്യാപകമായി പ്രചരിച്ച ഒരു ചിത്രമാണിത്. ഒറ്റനോട്ടത്തിൽ തന്നെ വ്യാജമാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ചിത്രത്തിന് പിന്നിലെ ബുദ്ധി സംഘപരിവാറിന്റെ ക്രിമിനൽ മനസ്സുകളിൽ നിന്നും ഉടലെടുത്തത് തന്നെയാണ്.

ട്വിറ്ററിലും ഫേസ്ബുക്കിലും വലിയ തോതിൽ സംഘ് സൈബർ പോരാളികൾ ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. ഒരു പക്ഷേ വ്യാജമാണെന്ന് അറിഞ്ഞിട്ട് കൂടി, അല്ലെങ്കിൽ അത് വ്യാജമാണെന്ന് പോലും മനസ്സിലാക്കാൻ സാധിക്കാത്ത വിവരമില്ലാത്തതിന്റെ പേരിൽ.

2019 ഏപ്രിൽ 4ന് പാക് കരസേനാ മേധാവി ഖമർ ജാവേദ് ബജ് വയും ഇമ്രാനും നടത്തുന്ന സംഭാഷണത്തിന്റെ ചിത്രത്തിനിടയ്ക്കാണ് രാഹുലിനെയും മമതയെയും എഡിറ്റ് ചെയ്ത് കയറ്റിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് ഒരു ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഫോട്ടോ 5000ത്തോളം പേർ ഷെയർ ചെയ്തിട്ടുമുണ്ട്. നിങ്ങൾ കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്താൽ നിങ്ങൾ പാക്കിസ്ഥാന് വേണ്ടി വോട്ട് ചെയ്യുകയാണ് എന്ന ക്യാപ്ഷനും നൽകിയാണ് ചിത്രം പ്രചരിപ്പിച്ചിരുന്നത്. രാഹുലിനും മമതക്കും പുറകെ ബിജെപി വിട്ട് കോൺഗ്രസിൽ പോയ ശത്രുഘ്‌നൻ സിൻഹയെയും നവജ്യോത് സിദ്ദുവിനെയും ഫോട്ടോയിൽ കയറ്റാൻ സംഘ് സൈബർ ഗ്രൂപ്പുകൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *