നമുക്ക് ആ ചിത്രം ട്രോളായിരിക്കാം; പക്ഷേ സംഘപരിവാറിന് വിദ്വേഷ പ്രചാരണത്തിനുള്ള ആയുധമാണ്

Loading...
  • 20
    Shares

അയ്യപ്പ ഭക്തനെ പോലീസ് മർദിക്കുന്ന ചിത്രം വ്യാജമായി ചിത്രീകരിച്ച ഫോട്ടോ എടുത്ത് ബിജെപിയുടെ വിദ്വേഷ പ്രചാരണം. ഫോട്ടോഷൂട്ട് നടത്തി എടുത്ത ചിത്രത്തിന്റെ ഒരു ലക്ഷം പ്രിന്റുകൾ അച്ചടിച്ച് ഇരുചക്ര വാഹനങ്ങളിലും കാറുകളിലും പതിപ്പിക്കാണ് ബിജെപി ഡൽഹി നേതൃത്വം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ഡൽഹി ബിജെപി അധ്യക്ഷൻ തേജീന്ദർ പാൽ സിംഗ് ബാഗ സ്റ്റിക്കർ അവതരിപ്പിക്കുകയും ചെയ്തു.

സേവ് ശബരിമല എന്ന ടാഗിലാണ് സ്റ്റിക്കർ അവതരിപ്പിക്കുന്നത്. ഈ ചിത്രം വ്യാജമാണെന്ന് കേരളത്തിൽ സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. വർഗീയ പ്രചാരണം ലക്ഷ്യമിട്ട് ചിത്രങ്ങളെടുത്ത ആർ എസ് എസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വസ്തുതകളൊക്കെ മുന്നിൽ നിൽക്കെ തന്നെയാണ് വ്യാജ ചിത്രമുപയോഗിച്ച് ബിജെപി മുതലെടുപ്പ് നടത്തുന്നത്.

ചിത്രം ഫോട്ടോഷൂട്ടാണെന്ന് തേജീന്ദർപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രതീകാത്മക ചിത്രമായാണ് ഉപയോഗിക്കുന്നത് എന്ന മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്.

Lauched this sticker today for 1 Lakh Car/Bike in Delhi

Posted by Tajinder Pal Singh Bagga on Sunday, 11 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *