സഞ്ജീവ് ഭട്ടിനെ പുറത്തിറങ്ങാൻ അനുവദിക്കാതെ ബിജെപി സർക്കാർ; ജാമ്യാപേക്ഷ ഗുജറാത്ത് കോടതി തള്ളി

  • 5
    Shares

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലാ കോടതി തള്ളി. സെപ്റ്റംബർ 22 മുതൽ ജയിലിൽ കഴിയുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമർശകൻ കൂടിയായ സഞ്ജീവ് ഭട്ട്. ജാമ്യാപേക്ഷയെ ഗുജറാത്ത് സർക്കാർ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്

1996ൽ മയക്കുമരുന്ന് കേസിൽ ഒരു അഭിഭാഷകനെ കുടുക്കാൻ കേസ് വ്യാജമായി ചമച്ചുവെന്ന പരാതിയിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 5നാണ് ഗുജറാത്ത് സിഐഡി സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. 2015ൽ അദ്ദേഹത്തെ നരേന്ദ്രമോദി സർക്കാർ ഐപിഎസ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. ഗുജറാത്ത് കലാപം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയുടെ അറിവോടു കൂടിയാണെന്ന് വെളിപ്പെടുത്തിയ പോലീസുദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *