വിമർശനങ്ങൾ പൊള്ളിക്കുന്നു; ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് കസ്റ്റഡിയിൽ

  • 51
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമർശകനായ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തു. പത്ത് വർഷം മുമ്പുള്ള കേസിലാണ് ഗുജറാത്ത് സിഐഡി വിഭാഗം സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഭിഭാഷകനെ ക്രിമിനൽ കേസിൽ കുടുക്കിയെന്നതാണ് കേസ്

സഞ്ജീവ് ഭട്ടിനൊപ്പം രണ്ട് പോലീസ് ഓഫീസർമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. 2015ൽ സഞ്ജീവ് ഭട്ടിനെ ഇന്ത്യൻ പോലീസ് സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്ന് ഇദ്ദേഹം നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സുപ്രീം കോടതിയിൽ സഞ്ജീവ് ഭട്ട് സത്യവാങ്മൂലവും നൽകിയിരുന്നു.

അടുത്തിടെ മോദിക്കെതിരെ അതിരൂക്ഷ വിമർശനങ്ങളും ട്രോളുകളാണ് ട്വിറ്ററിലൂടെ സഞ്ജീവ് ഭട്ട് നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *