രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ. മുമ്പും സമാന പരാമർശങ്ങൾ നടത്തി വിവാദം വിളിച്ചുവരുത്തിയ ബിജെപി നേതാവാണ് സരോജ് പാണ്ഡെ

പല കാര്യങ്ങളും പഠിക്കാൻ ശ്രമിക്കുന്നുണ്ട് രാഹുൽ. പക്ഷേ അതിനൊരു പ്രായമുണ്ട്. 40 വയസ്സിന് ശേഷവും പഠിക്കാനാകാത്തയാളെ വിദ്യാർഥി എന്നല്ല, മന്ദബുദ്ധിയെന്നാണ് വിളിക്കേണ്ടതെന്ന് സരോജ് പാണ്ഡെ പറഞ്ഞു.

നേരത്തെ കോടിയേരി ബാലകൃഷ്ണനെതിരെയും കേരളത്തിലെ സിപിഎം പ്രവർത്തകർക്കെതിരെയും ഭീഷണി മുഴക്കിയ ബിജെപി നേതാവാണ് സരോജ് പാണ്ഡെ. ആർ എസ് എസുകാർക്കെതിരെ സിപിഎമ്മുകാർ കണ്ണുരുട്ടിയാൽ ആ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു സരോജിന്റെ ഭീഷണി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *