രാഹുൽ ഗാന്ധി പക്വതയാർജിച്ചെന്ന് ബിജെപി എംപി സരോജ് പാണ്ഡെ; മുമ്പ് മണ്ടനെന്ന് വിളിച്ച സരോജിന്റെ നിലപാട് മാറ്റത്തിൽ ഞെട്ടി ബിജെപി

  • 30
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടുള്ള തന്റെ മുൻനിലപാട് തിരുത്തി ബിജെപി എംപി സരോജ് പാണ്ഡെ. രാഹുൽ ഗാന്ധി പക്വതയാർജിച്ചുവെന്ന് സരോജ് പാണ്ഡെ പറഞ്ഞു. മുമ്പ് രാഹുൽ ഗാന്ധിയെ മണ്ടനെന്ന് വിളിച്ച് വിവാദം സൃഷ്ടിച്ച നേതാവാണ് സരോജ് പാണ്ഡെ. പാണ്ഡെയുടെ നിലപാട് മാറ്റം ഏറ്റവുമധികം ഞെട്ടിച്ചിരിക്കുന്നത് ബിജെപി ക്യാമ്പുകളെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ പ്രധാന നേതാവ് തന്നെ രാഹുലിനെ പുകഴ്ത്തി എത്തിയത് ബിജെപി ക്യാമ്പുകളെ അസ്വസ്ഥമാക്കിയിട്ടുണ്ട്

രാഹുൽ ഗാന്ധിയുടെ അടുത്തിടെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളെ സൂചിപ്പിക്കുമ്പോഴാണ് സരോജ് പാണ്ഡെയുടെ പരാമർശം വന്നത്. രാഹുലിന് പക്വത വരുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായാണ് സരോജ് പാണ്ഡെയുടെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *