സവർക്കർ വിപ്ലവകാരിയല്ല, ബ്രിട്ടീഷുകാരോട് മാപ്പ് തെണ്ടിയ വ്യക്തി: പാഠ പുസ്തകത്തിൽ സത്യം പറയാനൊരുങ്ങി രാജസ്ഥാൻ സർക്കാർ

രാജസ്ഥാനിലെ പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ കൂട്ടിച്ചേർത്ത അവാസ്തവമായ കാര്യങ്ങൾ തിരുത്താനൊരുങ്ങി കോൺഗ്രസ് സർക്കാർ. ആർ എസ് എസ് ആചാര്യൻ ഡി സർവർക്കറെ ധീരനായ പോരാളിയെന്നാണ് പാഠപുസ്തകങ്ങളിൽ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത് തിരുത്തുകയും ബ്രിട്ടീഷുകാരോട് സവർക്കർ ജയിലിൽ കിടന്ന് മാപ്പപേക്ഷ എഴുതി നൽകിയ കാര്യം കൂട്ടിച്ചേർക്കുമെന്നും സർക്കാർ അറിയിച്ചു

ബ്രിട്ടീഷുകാരോട് മാപ്പ് തെണ്ടി ജയിൽ മോചിതനായ ഭീരുവായ സവർക്കറെ സ്വാതന്ത്ര സമര ചരിത്രത്തിലെ സമുന്നതനായ നേതാവായാണ് പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ പ്രതിഷ്ഠിച്ചിരുന്നത്. കുട്ടികളെ പച്ചക്കള്ളം പഠിപ്പിക്കുന്ന രീതി അപ്പാടെ മാറ്റാനാണ് കോൺഗ്രസ് സർക്കാരിന്റെ നീക്കം.

മോദി സ്തുതികളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർജിക്കൽ സ്‌ട്രൈക്കും നോട്ടുനിരോധനവുമെല്ലാം മോദി സർക്കാരിന്റെ നേട്ടങ്ങളായി പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹിന്ദു തീവ്രവാദിയായ ഗോഡ്‌സെ ഗാന്ധിയെ കൊന്നതും 2002ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യയെ കുറിച്ചോ പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നുമില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *