വീണ്ടും അമ്പരപ്പിച്ച് സൂറത്തിലെ വജ്രവ്യാപാരി; ജീവനക്കാർക്ക് ദീപാവലി സമ്മാനമായി 600 കാറുകൾ
ജീവനക്കാർക്ക് ദീപാവലി സമ്മാനമായി സൂറത്തിലെ വജ്രവ്യാപാരിയായ സാവ്ജി ധോലാകിയ നൽകിയത് 600 കാറുകൾ. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കട്ടിംഗ്, പോളിസിംഗ് സെന്ററായ ശ്രീ ഹരികൃഷ്ണ എക്സ്പോർട്സ് ഉടമയാണ് സാവ്ജി.
ദീപാവലി പ്രമാണിച്ച് ജീവനക്കാർക്ക് രണ്ട് സമ്മാനങ്ങളാണ് സാവ്ജി വാഗ്ദാനം ചെയ്തത്. കാറും ഫിക്സഡ് ഡിപ്പോസിറ്റും. 1500 ജീവനക്കാരിൽ 600 പേർ കാർ തെരഞ്ഞെടുത്തു. ബാക്കിയുള്ളവർക്ക് എഫ് ഡി സേവനവും നൽകി. 2011 മുതൽ ജീവനക്കാർക്ക് വാരിക്കോരി പാരിതോഷികൾ നൽകി ഞെട്ടിക്കുന്നയാളാണ് സാവ്ജി. കഴിഞ്ഞ മാസം കമ്പനിയിലെ ഏറ്റവും സാമർഥ്യക്കാരായ മൂന്ന് പേർക്ക് ബെൻസ് കാർ അദ്ദേഹം സമ്മാനമായി നൽകിയിരുന്നു