മല്യ രാജ്യം വിടുന്നത് തടയാൻ കോടതിയെ സമീപിക്കണമെന്ന നിർദേശം എസ് ബി ഐ തള്ളി

  • 6
    Shares

വായ്പാ തട്ടിപ്പു കേസിലെ പ്രതി വിജയ് മല്യ രാജ്യം വിടുന്നത് തടയാൻ സുപ്രീം കോടതിയെ സമീപിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിയമോപദേശം ലഭിച്ചിട്ടും അത് തള്ളിയെന്ന് വെളിപ്പെടുത്തൽ. മല്യ രാജ്യം വിടുന്നതിന് നാല് ദിവസം മുമ്പാണ് എസ് ബി ഐക്ക് നിയമോപദേശം ലഭിച്ചത്.

മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് താൻ ഇത്തരമൊരു നിയമോപദേശം നൽകിയതായി വെളിപ്പെടുത്തൽ നടത്തിയത്. 2016 ഫെബ്രുവരി 28നാണ് എസ് ബി ഐയിലെ ഉന്നതനുമായി നടത്തിയ യോഗത്തിൽ നിർദേശം നൽകിയത്. മല്യ രാജ്യം വിടുമെന്ന സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു നിർദേശമെന്നും ദുഷ്യന്ത് ദവെ വെളിപ്പെടുത്തി.

യോഗത്തെ കുറിച്ചും ഇത്തരമൊരു നിയമോപദേശം നൽകിയതിനെ കുറിച്ചും എസ് ബി ഐ ചെയർപേഴ്‌സണും സർക്കാർ ഉന്നതർക്കും അറിയാമായിരുന്നു. എന്നിട്ടും അതിൽ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *