സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കൂട്ട നിയമനം

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എട്ട് എക്‌സിക്യൂട്ടീവുകളെ എസ്ബിഐ പുതുതായി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റർമാരായി നിയമിച്ചു. ചില എക്‌സിക്യൂട്ടീവുകൾ മറ്റ് ബാങ്കുകളിലേക്ക് മാറിയതാണ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റർമാരുടെ ഒഴിവുണ്ടാകാനിടയായത്. ഒഴിഞ്ഞുകിടക്കുന്ന ചീഫ് ജനറൽ മാനേജർമാരുടെ തസ്തികകൾ നിറയ്ക്കുന്നതിന് 15 എക്‌സിക്യൂട്ടീവുകളെ കണ്ടെത്താനുള്ള നടപടികളും എസ്ബിഐ ആരംഭിച്ചിട്ടുണ്ട്. അതേസമയം അടുത്തിടെ ബാങ്ക് നടത്തിയിട്ടുള്ള ഏറ്റവും വലിയ എച്ച്ആർ അഴിച്ചുപണികളിലൊന്നാണിത്.

സോമ ശങ്കര പ്രസാദ്, കേശവ് കുമാർ ടി, അസ്വാനി ഭാട്ടിയ, ഹരേ കൃഷ്ണ ജേന, സന്ദീപ് തിവാരി, അലോക് കുമാർ ചൗധരി, ജാനകിരാമൻ സ്വാമിനാഥൻ, സഞ്ജീവ് ചധ എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റർമാർ. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റർമാരെ കണ്ടെത്തുന്നതിന് 27 ഉദ്യോഗാർത്ഥികൾക്കാണ് ബാങ്ക് അഭമുഖം നടത്തിയത്. ചീഫ് ജനറൽ മാനേജർ തസ്തികയിലേക്കുള്ള ജനറൽ മാനേജർമാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടന്നിരുന്നു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 3,955 കോടി രൂപയുടെ അറ്റ ലാഭമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രേഖപ്പെടുത്തിയത്. മുൻ വർഷം സമാന പാദത്തിൽ 2,416.34 കോടി രൂപയുടെ അറ്റ നഷ്ടം കുറിച്ച സ്ഥാനത്താണിത്.

മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള (അ്രൈപസൽ) വാർഷിക നടപടിക്രമങ്ങൾ ബാങ്ക് ഏപ്രിലിൽ തന്നെ ആരംഭിച്ചു. മേയ് 15ഓടെ ഇത് പൂർത്തിയാകും. നേരത്തെ ഇത്തരം നടപടികൾ കൈകൊണ്ട് തന്നെയാണ് ചെയ്തിരുന്നത്. അതുകൊണ്ട് ഇതിന് ഏകദേശം ആറോ ഒൻപതോ മാസം സമയമെടുക്കുമായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് എസ്ബിഐ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള വാർഷിക നടപടികൾ പൂർണമായും ഡിജിറ്റലി ചെയ്യാൻ തുടങ്ങിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂഡെൽഹിയിൽ എസ്ബിഐയിൽ നിന്നുള്ള പത്ത് മുതിർന്ന എക്‌സിക്യൂട്ടീവുകളെ മറ്റ് പൊതുമേഖലാ ബാങ്കുകൾ മാനേജിംഗ് ഡയറക്റ്റർമാരായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരായും നിയമിച്ചിട്ടുണ്ടായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *