റോഡിലെ കുഴിയിൽ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയ സ്‌കൂൾ ബസ് ഡ്രൈവർ മരിച്ചു

  • 25
    Shares

കനത്ത മഴയിൽ റോഡിലെ കുഴിയിൽ പെട്ടുപോയ കുട്ടികളെ രക്ഷിക്കാനിറങ്ങിയ സ്‌കൂൾ ബസ് ഡ്രൈവർ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് ദാരുണ സംഭവം. ഡ്രൈവർ പ്രകാശ് ബാബുവാണ് മരിച്ചത്.

സ്‌കൂളിൽ നിന്ന് കുട്ടികളുമായി വരുന്നതിനിടെ ബസ് റോഡരികിലെ ഓടയിൽ കുടുങ്ങുകയായിരുന്നു. ഇതിൽ നിന്ന് കയറ്റാനുള്ള ശ്രമം നടക്കുന്നതിനിടെ ബസിൽ നിന്ന് രണ്ട് കുട്ടികൾ റോഡിലേറിക്കിറങ്ങിയത് പ്രകാശ് കണ്ടില്ല. വഴിയിലെ വെള്ളത്തിൽ കളിക്കാനിറങ്ങിയ കുട്ടികളെ കണ്ട് പ്രകാശ് ഇവരെ തിരികെ എത്തിക്കാൻ ബസിൽ നിന്നിറങ്ങുമ്പോഴേക്കും കുട്ടികൾ റോഡിലെ കുഴിയിൽ വീണു കഴിഞ്ഞിരുന്നു

എന്നാൽ കുട്ടികളെ ഇതിൽ നിന്ന് രക്ഷിച്ച് വാഹനത്തിലേക്ക് കയറ്റി വിടുമ്പോഴേക്കും ശക്തമായ ഒഴുക്കുവെള്ളം വരികയും പ്രകാശ് കുഴിയിലേക്ക് താഴുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷമാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *