സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട്: പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര്; കൂടുതൽ പാർട്ടികൾ അണിചേരുന്നു

നരേന്ദ്രമോദിയെ ഏതുവിധേനയും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ വോട്ടെണ്ണൽ ദിനത്തിൽ ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ നിർണായക നീക്കങ്ങൾ. എൻ ഡി എക്ക് കേവലഭൂരിപക്ഷം നേടാൻ സാധിക്കാതിരിക്കുകയോ, തൂക്കുസഭ വരികയോ ചെയ്താൽ പുതിയ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാനാണ് പ്രതിപക്ഷ സഖ്യം തീരുമാനിച്ചിരിക്കുന്നത്.

പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പേര് സെക്യൂലർ ഡെമോക്രാറ്റിക് ഫ്രണ്ട്(എസ് ഡി എഫ്) എന്നാണ്. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി, ബി എസ് പി, എസ് പി, തെലുഗുദേശം, ഇടതുപക്ഷം പാർട്ടികൾ ചേർന്നതാണ് എസ് ഡി എഫ്. യുപിഎയിലേക്കും കൂടുതൽ പാർട്ടികൾ കടന്നുവരുന്നുണ്ട്.

ഒഡീഷയിൽ ബിജു ജനതാദളിനെയും ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയെയും യുപിഎക്ക് ഒപ്പം നിർത്താൻ ശരദ് പവാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. എൻ ഡി എക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സംയുക്ത പ്രതിപക്ഷം രാഷ്ട്രപതിയെ കാണും. സർക്കാർ രൂപീകരണത്തിന് നിയമപരമായ സഹായം നൽകാൻ കോൺഗ്രസ് തയ്യാറാണെന്ന് അറിയിച്ചിട്ടുമ്ട്. കർണാടക മാതൃകയിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *