തടവിൽ കഴിയുന്ന ഏഴ് റോഹിംഗ്യകളെ നാടുകടത്തുന്ന നടപടി തടയാനാകില്ലെന്ന് സുപ്രീം കോടതി

Loading...
  • 10
    Shares

അസമിലെ തടവുകേന്ദ്രത്തിൽ കഴിയുന്ന ഏഴ് റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്താനുള്ള കേന്ദ്രസർക്കാർ നീക്കം തടയാനാകില്ലെന്ന് സുപ്രീം കോടതി. നീക്കവുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാം. മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് തള്ളി.

റോഹിംഗ്യകൾ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന കേന്ദ്രനിലപാട് അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതി നടപടി. മ്യാൻമർ ഇവരെ മ്യാൻമർ പൗരൻമാരായി സമ്മതിച്ചിട്ടുണ്ടെന്നും 2012ൽ രാജ്യത്ത് നിയമവിരുദ്ധമായി കടന്നവരാണ് ഇവർ ഏഴ് പേരുമെന്നുമായിരുന്നു കേന്ദ്രം പറഞ്ഞത്. ഇവരെ നാടുകടത്താൻ കഴിഞ്ഞ ദിവസം അതിർത്തിയിലേക്ക് കൊണ്ടുപോയിരുന്നു

മ്യാൻമറിൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ ഇവരെ തിരിച്ചയക്കരുതെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *