സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടെന്ന് സംഘപരിവാർ സംഘടന

സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് നിർദേശിക്കുന്ന വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ സംഘപരിവാർ. സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതില്ലെന്ന് സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് പറയുന്നു.

വിദ്യാഭ്യാസ നയത്തിലെ നിർദേശം നടപ്പാക്കാനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ കുട്ടികളിൽ പ്രതികൂല ഫലമുണ്ടാകുമെന്ന് സംഘപരിവാർ സംഘടന പറയുന്നത്. സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നതിന് പകരം വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ആവശ്യമായ ബോധവത്കരണമാണ് നൽകേണ്ടതെന്ന് സംഘടനയുടെ തലവനായ ദിനനാഥ് ബത്ര പറയുന്നു.

ആർ കെ കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് മെയ് മാസത്തിലാണ് സമർപ്പിച്ചത്. സെക്കൻഡറി തലം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കുക, സ്ത്രീകളുടെ സുരക്ഷിതത്വം, കുടുംബാസൂത്രണം, ലൈംഗിക രോഗങ്ങൾ പകരുന്നത് തടയൽ തുടങ്ങിയവയാണ് ലൈംഗിക വിദ്യാഭ്യാസത്തിനായി സമിതി നിർദേശിച്ചിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം എന്ന പേര് കേട്ടിട്ടുള്ള തെറ്റിദ്ധാരണയെ തുടർന്നാണെന്ന് തോന്നുന്നു സംഘപരിവാർ സംഘടനയുടെ എതിർപ്പ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *